Tuesday, May 15, 2007

മാനസി

മൊഴിയാത്തൊരൊരുനൂരു വാക്കുകളിന്‍
ദീപ്തിയില്‍ നിറവാര്‍ന്നു നിന്റെ മൗനം
ഒരു വാക്കിന്‍ തിരിനീട്ടി നീ തെളിയ്കൂ
കൂരിരുളാര്‍ന്നൊരെന്നന്തരംഗം

ഒരായിരം വിസ്മയക്കാഴ്ച്ചകള്‍ തന്‍
വാല്‍ക്കണ്ണാടികള്‍ മിഴിയിണകള്‍
കണ്മുനക്കോണിനാല്‍ നീയുണര്‍ത്തൂ
മായുമെന്നുള്‍ക്കണ്ണില്‍ മന്ത്രദീപം

ഒരു കോടി സാന്ത്വനസ്പര്‍ശങ്ങളാല്‍
മാനസതന്ത്രി നീ തൊട്ടുണര്‍ത്തൂ
മറ്റൊരു മായാവിപഞ്ചിയായ്‌ നിന്‍
ശ്രുതിയായലിയട്ടെ എന്റെ ജന്മം

4 Comments:

Blogger Arjun said...

മാനസി

മൊഴിയാത്തൊരൊരുനൂരു വാക്കുകളിന്‍...

ഒരു ചെറുകവിത.

11:26 PM  
Blogger വല്യമ്മായി said...

നല്ല കവിത.ഒന്നു കൂടി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ മനോഹരമായേനേ.പഴയ പോസ്റ്റുകളും വായിച്ചു. ആശംസകള്‍

11:32 PM  
Blogger വാണി said...

നീ,നിറരാവ്,മാനസി..മൂന്നില്‍ ഏതാണ് കൂടുതല്‍ ഇഷ്ട്ട്പ്പെട്ടതെന്ന് ചോദിച്ചാല്‍ കണ്‍ഫ്യുഷനായി..നല്ല കവിതകള്‍ ചേട്ടാ...
ഇനി ഞാന്‍ ഒന്ന് പൊങ്ങിക്കോട്ടേ ചേട്ടാ..;)
വല്ല്യമ്മായി..ഈ കശ്മു ഞങ്ങളുടെ ചേട്ടനാണേ..:)

4:55 PM  
Anonymous Michelle Storm said...

this is the best post in the whole blog website.

Online nursing degree | online diploma | life experience bachelor degree

7:50 AM  

Post a Comment

<< Home